representative image
കൊച്ചി: അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 500 മദ്യശാലകൾ അടച്ച് പൂട്ടിയ സർക്കാർ തീരുമാനം ഏറെ ആശ്വാസദായകവും സ്വാഗതർഹവുമാണെന്ന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി.
കേരളം ലഹരിയുടെ ഹബ്ബായി മാറുന്നത് സർക്കാർ കാണാതെ പോകുന്നത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്നും സമിതി കുറ്റപ്പെടുത്തി.
സർക്കാരിന്റെ ജനദ്രോഹ മദ്യനയ വ്യാപനത്തിനെതിരെ മദ്യ, ലഹരി വിരുദ്ധ കൂട്ടായ്മകളുടെ സഹകരണത്തോടെ കേരള മദ്യ വിരുദ്ധ ഏകോപന സമിതി ഒക്ടോബർ രണ്ടിന് രാവിലെ 10-30 ന് അത്താണി ജംഗ്ഷനിൽ പ്രതിഷേധ നില്പ് സമരം നടത്തും.
അതിരൂപത നേതൃയോഗം സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
കെ.എ. പൗലോസ്, സുഭാഷ് ജോർജ്, കെ.വി.ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്, വർഗീസ് കോളേരിക്കൽ കെ.വി.ഷാ, ചെറിയാൻ മുണ്ടാടൻ , ജോർജ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.