Hot Posts

6/recent/ticker-posts

ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു; ഇനി പുതുപ്പള്ളി എംഎൽഎ


കോട്ടയം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.



അമ്മ മറിയാമ്മ, സഹോദരി മറിയം, സഹോദരിയുടെ മകൻ എഫിനോവ, വി.എം.സുധീരൻ, ജെബി മേത്തർ തുടങ്ങിയവർ നിയമസഭാ ഗാലറിയിൽ സാക്ഷികളായി. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്.



ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങി.

 

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ