representative image
കൂറിയറിനു മാത്രമായി ബസ് സര്‍വീസ് തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക കൂറിയര്‍ ബസ് ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്.
താരതമ്യേന നിരക്ക് കുറഞ്ഞ കൂറിയറിനോട് വ്യാപാരികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 46 ഡിപ്പോകളിലാണ് കൂറിയര്‍ സൗകര്യം ഇപ്പോഴുള്ളത്. സംസ്ഥാനത്തിനു പുറത്ത് കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും കൗണ്ടറുകളുണ്ട്.
തെങ്കാശിയിലും വൈകാതെ തുറക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറാണ്. പുതിയ സംരംഭത്തിന് പ്രതിദിനം ശരാശരി 70,000 രൂപ വരുമാനമുണ്ട്.
ഓണക്കാലത്ത് സമ്മാനം എത്തിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഇതിന് ഒരു ലക്ഷത്തിനടുത്ത് വരുമാനം കിട്ടി. തെലങ്കാനയില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് കൂറിയര്‍ സര്‍വീസ് വലിയ വിജയമാണ്. കെ.എസ്.ആര്‍.ടിസി. സംഘം അവിടെ പോയി പഠനം നടത്തിയിരുന്നു.