കാടിനോട് ചേർന്നുള്ള വീടിന് സമീപത്തുനിന്നാണ് കണ്ണുപോലും തുറക്കാത്ത പ്രായത്തിൽ വിക്ടോറിയയ്ക്ക് ലൂണയെ ലഭിക്കുന്നത്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ചതായിരുന്നു കുഞ്ഞ് ലൂണയെ. കറുത്ത പൂച്ചക്കുഞ്ഞെന്ന് കരുതി വളർത്തുനായ വെൽസയ്ക്ക് കൂട്ടാകുമെന്ന ചിന്തയിൽ ‘പൂച്ചക്കുഞ്ഞുമായി’ വിക്ടോറിയ വീട്ടിലെത്തി. ലൂണ എന്ന് പേരും നൽകി.
‘പൂച്ചക്കുഞ്ഞും’ വളർത്തുനായയും ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് വളർന്നു. എന്നാൽ അതുവരെ പൂച്ചക്കുഞ്ഞെന്ന് കരുതിയ ലൂണ വളർന്നപ്പോൾ വളർത്തുനായയേക്കാൾ വലുതായി. അപ്പോഴാണ് അവനൊരു കരിമ്പുലിയാണെന്ന് ഉടമ വിക്ടോറിയ തിരിച്ചറിഞ്ഞത്. റഷ്യൻ കരിമ്പുലി!.
ഒട്ടേറെപ്പേരാണ് വിക്ടോറിയയോട് ലൂണയെക്കുറിച്ച് അന്വേഷിക്കാറുള്ളത്. ഇതിൽ ചിലരെങ്കിലും ലൂണയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവനെ വിട്ടുകൊടുക്കാനാകാത്ത ആത്മബന്ധമാണ് ഇവർ തമ്മിൽ ഇപ്പോഴുള്ളത്.