representative image
കേരളത്തിൽ നിന്ന് ഇതുവരെ ലോൺ ആപ്പുകൾ വഴി തട്ടിയത് 100 കോടിയിലേറെ രൂപയെന്നു സൈബർ അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
പരസ്യത്തിലെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കേരളത്തിൽനിന്നു കംബോഡിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് ഇത്തരം ജോലികൾക്കു നിയോഗിക്കുന്നതായി അവിടെനിന്നു രക്ഷപ്പെട്ടെത്തിയ യുവാക്കൾ നേരത്തേ പറഞ്ഞിരുന്നു. ചെന്നൈയും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തട്ടിപ്പു വായ്പ ആപ്പുകളെക്കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്.