Hot Posts

6/recent/ticker-posts

പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും പാലായിൽ നടന്നു


പാലാ: സുദീർഘമായ പ്രവാസത്തിനുശേഷം തിരിച്ചെത്തുന്ന മലയാളികൾക്ക് വേണ്ട പരിഗണനയും സംരക്ഷണവും ഒരുക്കുവാൻ മലയാളി സമൂഹം ബാധ്യസ്ഥരാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. പ്രവാസി കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും പാലായിൽ ഉദ്‌ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  



കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക ശ്രോതസ്സായി പ്രവാസികൾ മാറുന്ന ഒരു കാലഘട്ടമാണ് ഉടലെടുത്തിരിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് ജോണി എബ്രഹാം ആദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തി. 




സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്‌റ്റീഫൻ ജോർജ് എക്സ് എംഎൽഎ, സണ്ണി തെക്കേടം, അഡ്വ.ജോസ് ടോം, പാർട്ടി ജില്ലാ പ്രസിഡൻറ് പ്രൊഫ.ലോപ്പസ് മാത്യു, നിർമലാ ജിമ്മി, ഡോ.സിന്ധുമോൾ ജേക്കബ്, പി.എം മാത്യു, സാജൻ തൊടുക, പ്രവാസി കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി തങ്കച്ചൻ പൊന്മാങ്കൽ, ജില്ലാ സെക്രട്ടറി ജോർജ് ജെ കാഞ്ഞമല, ജില്ലാ ട്രഷറർ ഡോ.ബ്ലസൻ എസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.


 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു