
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിദ്യാർത്ഥികൾ, വിവിധ സന്നദ്ധ സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തും.

വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്കു മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിക്കുന്നതിനായി സൗകര്യം ഗാന്ധിസ്ക്വയറിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നു വൈസ് ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു.
