Hot Posts

6/recent/ticker-posts

കൗതുകമായി ഗവ.എൽ.പി.എസ് പൂഞ്ഞാറിലെ വരയുത്സവം


പൂഞ്ഞാർ: പ്രീ പ്രൈമറി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംസ്ഥാന തലത്തിൽ നടത്തിവരുന്ന വരയുത്സവം ഗവൺമെന്റ് എൽ.പി.എസ് പൂഞ്ഞാറിലെ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഉത്സവമാക്കി. കുത്തിവരയിൽ നിന്ന് തുടങ്ങി പ്രതീകാത്മക ചിത്രങ്ങൾ വരയ്ക്കുന്ന പ്രീ സ്കൂൾ കുട്ടികൾക്ക് നേടേണ്ട വികാസ മേഖലകളും ശേഷികളും ആർജ്ജിക്കുന്നതിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളം നടത്തുന്ന പത്ത് ഉത്സവങ്ങളിൽ രണ്ടാമത്തെ ഉത്സവമാണ് വരയുത്സവം. 


വരകളിലൂടെയുള്ള പ്രീ പ്രൈമറി കുട്ടികളുടെ ആശയ രൂപീകരണമാണ് ഈ ഉത്സവം വിഭാവനം ചെയ്യുന്നത്. ഗവൺമെന്റ് എൽ.പി.എസ് പൂഞ്ഞാറിലെ വരയുത്സവത്തിൽ കുട്ടികൾക്കൊപ്പം അവരുടെ മാതാപിതാക്കളും വളരെ ആസ്വദിച്ചാണ് പങ്കെടുത്തത്. കുഞ്ഞു ഭാവനകൾ വരയിലൂടെ തങ്ങളുടെ മനസ്സിലെ ആശയം അവതരിപ്പിച്ചപ്പോൾ കണ്ടു നിന്നവർക്കും കൗതുകമായി.



മാതാപിതാക്കളുടെയും കുട്ടികളുടെയും ഒപ്പം അധ്യാപകരും കൂടി വരയ്ക്കാൻ തുടങ്ങിയതോടെ വരയുത്സവം ശെരിക്കും ഒരുത്സവമായിമാറി. വരയുത്സവത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് രഞ്ജിത് കുഞ്ഞുമോൻ നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് സജിമോൾ എൻ.കെ, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  



 

Reactions

MORE STORIES

ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
Crime | അമ്മ നിർബന്ധിച്ച് സുഹൃത്തിന്റെ മുറിയിലേക്ക് അയച്ചു, 11 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം
Kerala Government | വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
അരുവിത്തുറയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കും
പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ