Hot Posts

6/recent/ticker-posts

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, പോളിം​ഗ് കുറവ്

representative image

പുതുപ്പള്ളി 53 വർഷത്തിന് ശേഷം പുതിയ ജനപ്രതിനിധിയെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിന്റെ നീളം ഇനി ഒരു ദിവസം കൂടി മാത്രം.


കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറവായിരുന്നു.വോട്ടെടുപ്പിൽ 72.91% പോളിങ് ആണ് രേഖപ്പെടുത്തിയത്.



2011ൽ 74.44, 2016ൽ 77.36, 2021ൽ 74.84 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്ക് വന്നിട്ടില്ല. 1,28,624 വോട്ടർമാർ ഇത്തവണ വോട്ട് ചെയ്തു.


പോളിങ്ങിന് ഇടയിൽ മഴ പെയ്തതു തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമെത്തി പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ. എൽപിഎസിൽ വോട്ട് ചെയ്തു. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ മണ്ഡലത്തിലെ വോട്ടറല്ല.



പുതിയ ജനപ്രതിനിധി ഈ 11നു സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമാകും. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന 11നു രാവിലെ 10ന് ആകും സത്യപ്രതിജ്ഞ. സഭയ്ക്കുള്ളിൽ സ്പീക്കറുടെ മുൻപാകെയാകും സത്യപ്രതിജ്ഞ.

 


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ