Hot Posts

6/recent/ticker-posts

മനസിലുള്ള വികസന പദ്ധതികൾ പങ്കുവച്ച് ചാണ്ടി ഉമ്മൻ എംഎൽഎ



പുതുപ്പള്ളി മണ്ഡലത്തിന്റെ സമ​ഗ്ര വികസനത്തിനുള്ള വിവിധ പദ്ധതികൾ മനസിലുണ്ടെന്നും ഇവയെല്ലാം നടപ്പിലാക്കി നാട്ടുകാർക്ക് നല്കിയ ഉറപ്പ് പാലിയ്ക്കുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളിയിൽ സ്പോർട്സ് സെന്റർ അടക്കം മണ്ഡലത്തിന്റെ വിവിധ പദ്ധതികൾ മനസ്സിലുണ്ടെന്നും ചാണ്ടി ഉമ്മൻ കോട്ടയം പ്രസ് ക്ലബ്ബിൽ മീറ്റ് ദ് പ്രസിൽ സംസാരിച്ചു.

ഒരു കായിക ഇനമോ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കൂട്ടം കായികയിനങ്ങളോ ഒന്നിച്ചു ചേർത്ത് ഒരു സ്പോർട്സ് സെന്റർ പുതുപ്പള്ളി മണ്ഡലത്തിൽ കൊണ്ടുവരുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. ഇതിന്റെ പ്രാഥമിക ജോലികൾ നടന്നു വരുന്നു. സ്പോൺസർഷിപ്പിന് ലുലു ഗ്രൂപ്പിനോടു കഴിഞ്ഞ ദിവസം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മണർകാട്, പുതുപ്പള്ളി കവലകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അതതു പഞ്ചായത്തുകളുമായി ചേർന്നു പദ്ധതിയുണ്ടാക്കും. നിലവിൽ പഞ്ചായത്തുകളാണ് ഇവിടെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ശുദ്ധജല പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു. ഇത് സംബന്ധിച്ച ചില പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറ‍ഞ്ഞു.



ഭാരത് ജോഡോ യാത്ര ശരിക്കുള്ള പ്രചോദനമാണെന്നും അതിന്റെ ബാക്കിപത്രമാണ് മണ്ഡലത്തിൽ വിജയിച്ച ശേഷം നടത്തിയ പദയാത്ര എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇനി 8 പഞ്ചായത്തുകളിലും 2 ദിവസം നീളുന്ന യാത്ര നടത്തണമെന്ന് ആലോചിക്കുന്നുണ്ട്- എംഎൽഎ പറഞ്ഞു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ