ലഘു മേഘവിസ്ഫോടനങ്ങൾക്കും സാധ്യത; തെക്കൻ–മധ്യ കേരളത്തിൽ ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യത
September 04, 2023
ഈ ആഴ്ച തെക്കൻ–മധ്യ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ലഘു മേഘവിസ്ഫോടനം ഉൾപ്പെടെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നു.
വളരെ കുറച്ചു സമയത്തിനുള്ളിൽ 10 സെന്റിമീറ്റർ വരെ മഴ പെയ്യിക്കാവുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളിൽ ഉണ്ടായേക്കും. മലയോര മേഖലയിലാണു ലഘു മേഘവിസ്ഫോടനത്തിനു നിലവിൽ കൂടുതൽ സാധ്യത.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കക്കിയിൽ അതിതീവ്ര മഴയായ 22.5 സെന്റിമീറ്റർ രേഖപ്പെടുത്തിയിരുന്നു.