Hot Posts

6/recent/ticker-posts

വരമ്പനാട് ക്ഷേത്രം ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം ഉദ്ഘാടനം ചെയ്തു


ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ അടിവാരം ഭാഗത്ത്  സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വരമ്പനാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഭാഗത്ത് കളത്വാ തോടിന്റെ തീരത്ത് തീര സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 24 ലക്ഷം രൂപ  അനുവദിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 

ഇവിടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടെ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പ്രദേശത്തെ കൃഷിഭൂമികളും സംരക്ഷിക്കപ്പെടുകയും കളത്വാ തോടിന്റെ തീരം ഇടിഞ്ഞ്  സംഭവിച്ചുകൊണ്ടിരുന്ന മണ്ണൊലിപ്പ് പരിഹരിക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു യോഗത്തിൽ  അധ്യക്ഷത വഹിച്ചു. 


ജില്ലാ പഞ്ചായത്ത് അംഗം പിആർ അനുപമ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, വാർഡ് മെമ്പർ മേരി തോമസ്, വരമ്പനാട് ധർമ്മശാസ്താ ക്ഷേത്രസമിതി പ്രസിഡന്റ് പി എൻ സുകുമാരൻ, ക്ഷേത്രം തന്ത്രി രഞ്ചൻ ശാന്തി, കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, ജസ്റ്റിൻ കുന്നുംപുറം, ജോണി തടത്തിൽ തുടങ്ങിയവർ പ്രസംഗിക്കുകയും മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ശ്രീകല റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.








Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു