ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നിർണായക വിധി; കോടതിക്ക് നിയമനിർമ്മാണത്തിന് കഴിയില്ലെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നൽകുന്നതിനെ കുറിച്ച് പാർലമെന്റിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി.
വിധിയോട് യോജിച്ചത് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ കൗളും മാത്രം.
ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു.
അതേസമയം, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി.