representative image
ഭരണങ്ങാനം പഞ്ചായത്തിലെ മേരിഗിരി, തറപ്പേൽക്കടവ് ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം ഇവ തിന്നു നശിപ്പിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു.
മഴക്കാലം ആരംഭിച്ചതിനു ശേഷമാണ് ഇവയെ കണ്ടു തുടങ്ങിയത്. ഉപ്പ് വിതറുമ്പോൾ ചത്തുപോകുന്നുണ്ടെങ്കിലും ദിവസേന 5 പാക്കറ്റ് വരെ ഉപ്പുപൊടി വിതറിയാലും ഇവയുടെ ശല്യത്തിന് പൂർണമായി അറുതിയില്ല.
ചെറിയത് മുതൽ വലിയ തവളയുടെ വലുപ്പം വരെയുള്ള ഒച്ചുകളുണ്ട്. ഇവയെനശിപ്പിക്കുന്നതിന് ആരോഗ്യ, കൃഷി വകുപ്പുകളും വനം അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നു പഞ്ചായത്തംഗം റജി വടക്കേമേച്ചേരി ആവശ്യപ്പെട്ടു.