ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ രൂപഭാവങ്ങളോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുനരവതരിക്കുന്നു. ലോഗോയിലും നിറത്തിലുമുള്ള മാറ്റങ്ങളുമായാണ് വിമാനം വരുന്നത്.
കടുംചുവപ്പ്, വയലറ്റ്, സ്വര്‍ണ നിറങ്ങളുടെ സമന്വയമാണ് ലോഗോയില്‍ കാണാനാകുക. പാരമ്പര്യത്തനിമ കൈവിടാതെ പുതിയ രൂപഭാവങ്ങളോടെ വിമാനത്തിന്റെ രൂപകല്‍പനയും നിറങ്ങളും ക്രമീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു.
ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ലോകനിലവാരത്തിലുള്ള ഓരു വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ആഗ്രഹമാണ് വിമാനത്തിലെ പുതിയ മാറ്റങ്ങളിലൂടെ പ്രകടമാകുന്നത്. ഇത് ആഗോള തലത്തില്‍ പുതിയ ഇന്ത്യയെ അഭിമാനപൂര്‍വം പ്രതിനിധീകരിക്കുകയും ചെയ്യുന്നു, എയര്‍ ഇന്ത്യ സിഇഒ കോംപ്ബല്‍ വില്‍സണ്‍ വ്യക്തമാക്കി.