Hot Posts

6/recent/ticker-posts

കളമശ്ശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത് - എ.കെ.സി.സി കാവുംകണ്ടം



കാവുംകണ്ടം: കളമശ്ശേരിയിലെ യഹോവ സാക്ഷിയുടെ പ്രാർത്ഥന സമ്മേളനത്തിലെ ബോംബ് സ്ഫോടനം
മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം ഭയാശങ്ക ഉളവാക്കുന്നതുമാണെന്ന് എ.കെ.സി.സി കാവും കണ്ടം യൂണിറ്റ്.


'ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തിയുടെ കുറ്റസമ്മതം അതീവ ഗൗരവതരമായി കാണേണ്ടതാണ്. ഇത്തരം സന്ദർഭത്തിന്റെ പിന്നിൽ മറ്റേതെങ്കിലും ശക്തിയുണ്ടോ എന്ന് പരിശോധിക്കപ്പെടണം'. മതേതര രാജ്യത്ത് മതസൗഹാർദ്ദതയ്ക്ക് തുരങ്കം വെക്കുന്ന ഛിദ്രശക്തികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുവാനും വേണ്ട നിയമനടപടികൾ അധികാരികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.


സ്ഫോടനത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അർഹമായ ചികിത്സാ സഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി അധികാരികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. 


നിരവധി പേർക്ക് പരിക്കേൽക്കുകയും നിരപരാധികൾ മരിക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോടാവശ്യപ്പെട്ടു.  


പ്രസിഡന്റ് അഭിലാഷ് കോഴിക്കോട്ട് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഡേവിസ് കെ മാത്യു കല്ലറയ്ക്കൽ, രാജു അറയ്ക്കകണ്ടത്തിൽ,  ജസ്റ്റിൻ മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, രഞ്ജി തോട്ടക്കുന്നേൽ, ബേബി തോട്ടാക്കുനേൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു