Hot Posts

6/recent/ticker-posts

ഉജ്വല വിജയവുമായി സെന്റ്. ജോൺസ് എൽപി സ്കൂൾ അമ്പാറനിരപ്പേൽ


അമ്പാറനിരപ്പേൽ : തിടനാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂൾ ഉയർന്ന വിജയം നേടി. ഗണിത, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിൽ സ്കൂളിൽ നിന്നു പങ്കെടുത്ത കുട്ടികൾ മികച്ച ഗ്രേഡ് നേടി. 

സാമൂഹ്യ ശാസ്ത്രമേളയിൽ ചാർട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനും എൽ.പി വിഭാഗം ഓവർഓൾ ഒന്നാംസ്ഥാനം നേടാനും അമ്പാറനിരപ്പേൽ സ്കൂളിന് സാധിച്ചു. PTA യുടെയും അധ്യാപകരുടെയും സജീവമായ സഹകരണം മൂലമാണ് ഇത്ര വലിയ വിജയം നേടാൻ സാധിച്ചത്.


കുട്ടികളെ പരിശീലിപ്പിച്ച സ്കൂൾ ഹെഡ്മിസ്ട്രെസ് സി.മേരി സെബാസ്റ്റ്യൻ, അധ്യാപകർ, സജീവ സഹകരണം നൽകിയ പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ.ബിനു വെട്ടുവയലിൽ, ശ്രീ ജോബിൻ പുളിമൂട്ടിൽ എന്നിവരെ സ്കൂൾ മാനേജർ ഫാ.ജോസഫ് മുണ്ടയ്ക്കൽ അഭിനന്ദിച്ചു.





Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്