Hot Posts

6/recent/ticker-posts

അരുവിത്തുറ പള്ളിയുടെ സ്വപ്ന പദ്ധതി സഹദാ ഗാർഡൻസ് വെഞ്ചരിപ്പ് ഒക്ടോബർ 14 ന്


അരുവിത്തുറ: അരുവിപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്കാരിക, ആത്മീയ ഭൗതിക മുന്നേറ്റമായ സഹദാ കർമ്മ പരിപാടിയുടെ ഭാഗമായി 22 പാവപ്പെട്ട കുടുംബങ്ങൾക്ക് ഭവനം പൂർത്തിയാകുന്നു. 2023 ഒക്ടോബർ 14, ശനിയാഴ്ച 3.00 pm ന് ഈ സ്നേഹഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

അരുവിത്തുറ പെരുന്നിലം ഭാഗത്ത് പള്ളി വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടി 10 സെൻറ് സ്ഥലം വീതമുള്ള 22 വീടുകൾ പൂർത്തിയാക്കപ്പെട്ടിരിക്കുന്നത്. 650 sq. Ft വിസ്തീർണ്ണമുള്ള വീടുകൾക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവഴിച്ചും ഓരോ ഭവനങ്ങളുടെയും സ്വകാര്യത പരിഗണിച്ചുമാണ് നിർമ്മാണം. ഈ 22 ഭവനങ്ങൾക്കു പുറമെ 10 ഭവനങ്ങളുടെ നിർമാണവും പദ്ധതിയിലുണ്ട്. പാലാ രൂപത ഹോം പ്രോജക്ടുമായി ചേർന്നാണ് വീടുകൾ ഒരുക്കിയിരിക്കുന്നത്.


സഹദാ ഗാർഡൻസ് എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതി, അരുവിത്തുറ പ്രദേശത്തെ സുമനസുകൾ സംഭാവനയായി നൽകിയ ഒരു കോടി രൂപയും ബാക്കി പള്ളിയിൽ നിന്ന് നേരിട്ട് ചിലവഴിച്ചും ഏതാണ്ട് എട്ട് മാസം കൊണ്ടാണ് പൂർത്തിയായത്. ശുദ്ധജലത്തിനായി കുളവും പൊതുവായ മൈതാനവും വാഹന പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


2019 ൽ വികാരിയായി നിയമിതനായ ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ നടത്തിയ ഭവന സന്ദർശനങ്ങളിൽ നിന്നാണ് സ്വന്തമായി ഭവനമില്ലാത്തവരുടെ ദുരിതവും ദുഃഖവും നേരിട്ട് കണ്ട് മനസിലായത്. ഈ സന്ദർശനത്തിൽ നിന്നാണ് സഹദാ ഗാർഡൻസ് എന്ന സ്വപ്ന പദ്ധതിയുടെ ആശയം ഉയർന്നു വരുകയും അത് പൂവണിയുകയും ചെയ്തത്. അന്നു മുതലുള്ള കൈക്കാരന്മാരുടെയും കമ്മിറ്റിയംഗങ്ങളുടെയും അസി. വികാരിമാരുടെയും സഹദാ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ ദൗത്യം പൂർത്തിയായത്.

വികാരി ഫാ.അഗസ്റ്റിൻ പാലയ്ക്കുപറമ്പിലിനോടൊപ്പം സഹവികാരിമാരായ ഫാ.ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ.ജോസഫ് മൂക്കൻ തോട്ടത്തിൽ, ഫാ.ജോസഫ് കദളിയിൽ, ഫാ.സെബാസ്റ്റിൻ നടുത്തടം, കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ കെ.എം തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലം, സഹദാ ജനറൽ കൺവീനർ ഡോ.റെജി വർഗീസ് മേക്കാടൻ, ഡോ.ആൻസി വടക്കേച്ചിറയാത്ത്, ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ജോൺസൺ ചെറുവള്ളിൽ, ജോണി കൊല്ലംപറമ്പിൽ, ഡോൺ ഇഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

പത്രസമ്മേളനത്തിൽ വികാരി ഫാ. ഡോ. അഗസ്റ്റിൻ പാലയ്ക്കുപറമ്പിൽ അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് മൂക്കൻ തോട്ടത്തിൽ, ഫാ. ജോസഫ് കദളിയിൽ,കൈക്കാരന്മാരായ കെ.എം. തോമസ് കുന്നയ്ക്കാട്ട്, ജോസ് മണവാട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുന്നിലത്ത്, സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, സഹദാ കൺവീനർ ജെയ്സൺ കൊട്ടുകാപ്പള്ളിൽ, ഡോൺ ഇമ്പേഴ്സിൽ എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു