Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ മൂന്ന് പുതിയ ബ്ലോക്കുകള്‍ ആശീര്‍വദിച്ചു


അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാന്താ സോഫിയാ ലൈബ്രറി ബ്ലോക്കിന്റെയും മാര്‍ എഫ്രേം പിജി ആന്റ് സയന്‍സ്സ് ബ്ലോക്കിന്റെയും റെഫക്റ്ററി (ക്യാന്റീന്‍) ബ്ലോക്കിന്റെയും ആശീര്‍വാദവും ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കോളേജ് മാനേജര്‍ വെരി റവ.ഡോ അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ , അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട എം പി ആന്റോ ആന്റണി, കാംപസില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം നിര്‍വഹിച്ചു.

മുന്‍ എം എല്‍ എ മാരായ പി. സി.ജോര്‍ജ്ജ് , വിജെ ജോസഫ് , മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുഹ്‌റാ അബ്ദുള്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്ല്യാസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രെഫ.ഡോ സിബി ജോസഫ് , ബര്‍സാറും കോഴ്സ്സ് കോര്‍ഡിനേറ്ററുമായ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ , മുന്‍ ബര്‍സാര്‍ റവ ഫാ ജോര്‍ജ് പുല്ല കാലായില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് പാലാ രൂപതാ വികാരി ജനറാള്‍ വെരി റവ ഡോ ജോസഫ് കടിയോടി മുന്‍ പ്രിന്‍സിപ്പല്‍ റെജി വര്‍ഗ്ഗീസ് മേക്കാടന്‍ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.


ഹരിതഛായ നിലനിര്‍ത്തി 25000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്നു നിലകളുള്ള സാന്താ സോഫിയാ ബ്ലോക്കില്‍ അഥീനിയം ലൈബ്രറി, റിസേര്‍ച്ച് ഐലന്റ്, ഇ ലൈബ്രറി, സിംഫണി ഡിജിറ്റല്‍ തീയ്യേറ്റര്‍, കോണ്‍ഫ്രന്‍സ് ഹാള്‍, മാനേജേഴ്സ്സ് റും, ലൈബ്രറേറിയന്‍സ്സ് ഓഫീസ്, ഗസ്റ്റ് റൂം സ്റ്റാക്ക് സെക്ഷന്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ എപ്രേം പി.ജി ആന്‍ഡ് സയന്‍സ്സ് ബ്ലോക്കില്‍ ക്ലാസ് റുമുകളും അത്യാധുനിക നിലവാരത്തിലുള്ള ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.


അന്തര്‍ദേശീയ നിലവാരത്തില്‍ ക്രമീകരിച്ചിട്ടുള്ള റെഫക്ടറിയില്‍ വെജ് നോണ്‍വെജ് അടുക്കളകളും 2000 ത്തോളം വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളാവുന്ന ഡൈനിങ്ങ് ഹാളുകളുമുണ്ട്. ഏഴു കോടിയോളം രൂപ മുതല്‍ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചിലവും കോളേജ് മാനേജ്‌മെന്റ് സ്വന്തം നിലയിലാണ് മുടക്കിയിട്ടുള്ളത്. പുതിയ ബ്ലോക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ രാജ്യാന്തര നിലവാരത്തിലേക്ക് അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് ഉയര്‍ന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു