Hot Posts

6/recent/ticker-posts

പ്രതിരോധമൊരുക്കാൻ അടവുകൾ പഠിച്ച് അരുവിത്തുറ സെന്റ്.ജോർജസ്സ് കോളേജിന്റെ പെൺപട


അരുവിത്തുറ: അനാവിശ്യമായി ദേഹത്തു പിടിച്ചാൽ ഇനി അടിയുടെ ചൂടറിയും. പറയുന്നത് അരുവിത്തുറ സെന്റ്.ജോർജസ്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. കോളേജിന്റെ വിമൻ സെല്ലിന്റെയും സ്വയം പ്രതിരോധ സേനയുടെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയാണ് വിദ്യാർത്ഥികൾക്ക് അത്മവിശ്വാസം പകർന്നത്. 

അയോധന കലയായ കരാട്ടയുടെ അടവുകൾ പ്രയോജനപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്. മുപ്പത് വർഷമായി പരിശീലന രംഗത്തുള്ള കരാട്ടെ മാസ്റ്റർ വി.എൻ സുരേഷാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. അപ്രതീക്ഷിതമായി പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ തടയുന്നതിനും രക്ഷപ്പെടുന്നതിനും ഉതകുന്ന അടവുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. 






100 റോളം വിദ്യാർത്ഥിനികൾ ഏകദിന പരിശീലനപരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, വിമൻസ് സെൽ കോഡിനേറ്റർ മാരായ തേജി ജോർജ്, നാൻസി വി.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ