Hot Posts

6/recent/ticker-posts

കോൺഗ്രസ്സ് നേതാക്കൻമാരുടെ പ്രതികരണം മൊണാലിസയുടെ ചാരിത്ര്യ പ്രസംഗം: അഡ്വ. ബിനു പുളിക്കകണ്ടം



ചെയർപേഴ്സണനെതിരെയുള്ള സ്വയം പ്രഖ്യാപിത പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെയും പ്രസ്താവന വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് സിപിഐഎം പാലാ നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം.


ഹൗസ്ബോട്ടിൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന ചൂതാട്ടത്തിലും മദ്യപാനത്തിലും സ്വന്തം പാർട്ടിയിൽപെട്ട രണ്ട് വനിത കൗൺസിലർമാർ ഉൾപ്പെട്ടതിലുള്ള നാണക്കേട് മറക്കാനാണ് കോൺഗ്രസ് നേതാക്കൻമാർ  പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.


കേരള കോൺഗ്രസ് അടിമകളായ കോൺഗ്രസിലെ രണ്ട് വനിത കൗൺസിലർമാർ ചെയ്ത ഗുരുതരമായ തെറ്റ് തിരുത്താൻ കോൺഗ്രസ് നേതാക്കൻമാർ ആദ്യം തയ്യാറാകണം. UDF ലെ മറ്റ്  കൗൺസിലർമാർ നടത്തിയ പ്രതീകാത്മക ചൂതാട്ടം ഹൗസ്ബോട്ടിൽ പോയ  കോൺഗ്രസിലെ രണ്ട് കൗൺസിലർമാർക്ക് കൂടി എതിരെ നടത്തിയ പോരാട്ടമായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത നേതാക്കൻമാർ കാണിക്കണമായിരുന്നു- ബിനു പുളിക്കകണ്ടം.



സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രസ്സ് നേതാക്കൻമാരുടെ വിറളി പിടിച്ച പ്രസ്താവനയിൽ  സഹതാപമുണ്ട് എന്നും ബിനു പ്രസ്താവനയിൽ വ്യക്തമാക്കി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു