Hot Posts

6/recent/ticker-posts

പാലാ ഗവ.പോളിടെക്നിക്ക് കോളേജിൽ രക്തദാന ക്യാമ്പ് നടന്നു




പാലാ: ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 B യൂത്ത് എംപവർമെന്റിന്റേയും  കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും  പാലാ ഗവ.പോളിടെക്നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും  ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും പാലാ ഗവ.പോളിടെക്നിക്ക് കോളേജിൽ നടത്തി.



കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തുന്നത്. 


കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ ആനി അബ്രാഹം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി  ജോൺ മുഖ്യപ്രഭാഷണം നടത്തി. 



പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം സന്ദേശം നൽകി. കൊഴുവനാൽ ലയൺസ്  ക്ലബ് പ്രസിഡന്റ് ഡോ. ആർ റ്റി ഹരിദാസ്, ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, എൻ എച്ച് എം കൺസൾട്ടന്റ് സി ആർ വിനീഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സന്തോഷ് സി ജി, റോണിയ അബ്രാഹം, ഡോ. വി ഡി മാമച്ചൻ, സിസ്റ്റർ ബീൻസി എഫ് സി സി, സിസ്റ്റർ ബെൻസിറ്റാ എഫ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു.  മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു