
നഗര വ്യാപകമായി ബസ് ഷെൽട്ടറുകൾ നിർമിക്കാനുള്ള ബിബിഎംപി പദ്ധതിയുടെ ഭാഗമായി കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ച ഷെൽറ്റർ കഴിഞ്ഞ മാസം 21ന് ഇവിടെ സ്ഥാപിച്ചത്.
ഒരാഴ്ചയ്ക്കു ശേഷം ഷെൽറ്റർ പരിശോധിക്കാനെത്തിയ കമ്പനി അധികൃതരാണ് ഇതു മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി ഹൈഗ്രൗണ്ട്സ് പൊലീസ് അറിയിച്ചു. നേരത്തേ ബാനസവാഡി, ലിംഗരാജപുരം, യെലഹങ്ക എന്നിവിടങ്ങളിലും ബസ് ഷെൽറ്ററുകൾ കവർച്ച ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
