representative image
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നൽകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.
നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ വാഹന ഉടമകളും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് സെപ്റ്റംബർ 30 വരെ അനുവദിച്ച സമയം നീട്ടി നല്കിയത്.
വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ നിർദ്ദേശം നല്കിയത്.
റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു.
കൊച്ചി കേന്ദ്രീകരിച്ചാണ് ആദ്യം ആരംഭിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 31 എന്ന തീയതി നീട്ടുന്നതല്ല. അതിന് മുന്നേ ക്യാമറകൾ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.