വ്യത്യസ്തമായ ചിന്തകളിലൂടെ വ്യത്യസ്തമായ മേഖലകൾ തേടിപ്പോകുന്ന വിദ്യാർത്ഥികളാണ് ലോകത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുക എന്ന് പാലാ കരിയർ ഡ്രീംസ് കോളേജ് പ്രിൻസിപ്പാളും, പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളും, പ്രമുഖ കരിയർ വിദഗ്ധനുമായ പ്രൊഫസർ ടോമി ചെറിയാൻ പറഞ്ഞു.
ചെറുപ്പത്തിലെ തന്നെ സ്വന്തം കരിയറിനെ കുറിച്ച് തിരിച്ചറിവുണ്ടായാൽ പല കോഴ്സുകൾക്ക് ശേഷവും അവയുമായി യാതൊരു ബന്ധമില്ലാത്ത ജോലികളിൽ തേടി പോകുന്ന ദുരവസ്ഥ ഒഴിവാക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ, പ്രോഗ്രാം കോഡിനേറ്റേഴ്സ് ജിനു ജെ.വല്ലനാട്ട്, ജോജിമോൻ ജോസ്, അനു ജോർജ്, ജിതിൻ പി. മാത്യു, ഷാരൽ ഷാജി എന്നിവർ സംസാരിച്ചു.