പാലാ: നാമമാത്ര ഇടത്തരം കർഷകരെ ഓഹരി ഉടമകളാക്കി തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉറപ്പു വരുത്തുന്ന കർഷക ഉൽപാദക കമ്പനികൾക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപത രാജ്യത്തിനാകെ മാതൃകയാണന്ന് കാരിത്താസ് ഇൻഡ്യ ദേശീയ സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കാരിത്താസ് ഇന്റർനാഷണൽ പ്രതിനിധി പീറ്റർ സെയ്ഡൽ ജർമ്മനി, കാരിത്താസ് ഇൻഡ്യ ദേശീയ അസി.ഡയറക്ടർ റവ.ഡോ.ജോളി പുത്തൻപുര, ഫാ. വർഗീസ് മട്ടമന, ഫാ.ജേക്കബ് മാവുങ്കൽ, ഫാ.റജിനാൾഡ് പിന്റോ, സിസ്റ്റർ സുനിത പാർമർ, ഡോ.വി.ആർ ഹരിദാസ്, ബബിത പിൻറോ, പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് പുരയിടം തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിൽപരം രൂപതകളുടെ സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടറച്ചൻ മാരാണ് ഗ്രാമീണ കർഷക കമ്പനി സന്ദർശിക്കാൻ കാഞ്ഞിരമറ്റത്തെത്തിയത്.
വികാരി ഫാ.ജോസഫ് മണ്ണനാൽ, അസി.വികാരി ഫാ. ജയിംസ് പനച്ചിക്കൽ കരോട്ട്, കമ്പനി ചെയർമാൻ സണ്ണി കളരിക്കൽ, സി.ഇ.ഒ ടോം ജേക്കബ് ആലയ്ക്കൽ, മാത്തുക്കുട്ടി ഞായർകുളം, ജയ്മോൻ പുത്തൻ പുരയ്ക്കൽ, തോമസ് കൈപ്പൻ പ്ലാക്കൽ, ജോസഫ് ഓലിയ്ക്കതകിടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാംഗങ്ങളെ സ്വീകരിച്ചു.
മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റും, കാർഷിക ഉല്പന്ന സംസ്കരണ വിപണനകേന്ദ്രവും ചേർപ്പുങ്കൽ മെഡിസിറ്റിയും സംഘം സന്ദർശിച്ചു. മറ്റൊരു സംഘം പാലാ സാൻതോം, ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, സ്റ്റീൽ ഇൻഡ്യ, ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിങ്ങ് കോളജ്, പാലാ അഗ്രിമ നഴ്സറി ആന്റ് ഇക്കോ ഷോപ്പും സന്ദർശിച്ചു. ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, സാജു വടക്കൻ, മാനുവൽ ആലാനി, വിമൽ ജോണി, വിജയ്ഹരിഹരൻ തുടങ്ങിയവരുടെ നേതൃത്വത്തി സന്ദർശകർക്ക് സ്വീകരണം നൽകി.