Hot Posts

6/recent/ticker-posts

ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ നടന്നു


ചെമ്മലമറ്റം: ചെമ്മലമറ്റം പള്ളിയിൽ പുതിയതായി നിർമ്മിച്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും നടന്നു. ക്രിസ്തുരാജ നോടൊപ്പം നിൽക്കുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ രൂപങ്ങളുടെയും രൂപക്കൂടിന്റെയും വെഞ്ചരിപ്പും തിരുസ്വരൂപങ്ങളുടെ പ്രതിഷ്‌ഠയും പാലാ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. തുടർന്ന് റവ ഡോ.സെബാസ്റ്റ്യൻ തയ്യിൽ വി.കുർബാന അർപ്പിച്ചു. 

വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ , മുൻ വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസി വികാരി ഫാ.തോമസ് കട്ടിപ്പറമ്പിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഏഷ്യയിലെ തന്നെ എറ്റവും പുരാതനമായ ഇടവകയാണ് ചെമ്മലമറ്റം. ഇടവകയുടെ സുവർണ്ണജൂബിലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് പുതിയ ദൈവാലയം ചെമ്മലമറ്റത്ത് നിർമ്മിച്ചത്.



ഇന്ന് മുതൽ പൊതു വണക്കത്തിനായി ഉപയോഗിക്കുന്ന ക്രിസ്തുരാജനോടൊപ്പം നിൽക്കുന്ന പ്രന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളും രൂപക്കൂടും റോമൻ വാസ്തുശില്പകലയിൽ നിർമ്മിച്ചതാണ്. ഇടവകാംഗമായ റ്റി.കെ.കുര്യാക്കോസ് തയ്യിൽ ആണ് തിരുസ്വരൂപങ്ങളും രൂപ കൂടും സ്പോൺസർ ചെയ്തത്.





Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ