Hot Posts

6/recent/ticker-posts

അരുവിത്തുറ കോളേജിൽ ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു



അരുവിത്തുറ: കേന്ദ്രസർക്കാരിന്റെ  സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭ  മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 
എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ ഓഫീസ്
 ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജുമായി  സഹകരിച്ച് ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.  


സെമിനാറിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.



ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ തൃശ്ശൂർ എം എസ് എം ഇ ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ലച്ചിതാ മോൾ യു.സി, കോളേജ് സംരഭകത്വ വികസന വിഭാഗം കോർഡിനേറ്റർ ഡോ മിഥുൻ ജോൺ എന്നിവർ സംസാരിച്ചു.


കേരളത്തിൽ വിജയ സാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങളും സങ്കേതിക ഉപദേശങ്ങളും ലഭ്യമാക്കിയ സെമിനാറിൽ കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു.

സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും, ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സുകളും ഉൾപ്പെടുത്തിയിരുന്നു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു