representative image
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നവംബര്‍ 16-ന് തലസ്ഥാനത്ത് നിക്ഷേപക സംഗമം സംഘടിപ്പിക്കും.
നിക്ഷേപ സാധ്യതയുള്ള മേഖലകളുടെ വിവരം ഇതില്‍ അവതരിപ്പിക്കും. 350 വന്‍കിട നിക്ഷേപകരെ മേളയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 20,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
15,000 കോടി രൂപയുടെ വാര്‍ഷിക വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്നും സംസ്ഥാനം ലക്ഷ്യമിടുന്നു.
വിനോദസഞ്ചാര മേഖലയിലെ നൂതന ആശയങ്ങളും പദ്ധതികളും അവയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളും മേളയില്‍ അവതരിപ്പിക്കും. സംഗമത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗമത്തിന്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.