Hot Posts

6/recent/ticker-posts

ഇടക്കോലി അംബേദ്കർ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു



ഇടക്കോലി: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഇടക്കോലി അംബേദ്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇടക്കോലിയിൽ നടന്നു.  


കോട്ടയം എം പി തോമസ് ചാഴികാടൻ ഉദ്ഘാടനം നിർവഹിച്ചു. 14 ലക്ഷം രൂപ മുതൽ മുടക്കി ആരംഭിച്ച പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 30 കുടുബങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായുള്ള കുഴൽ കിണർ നിർമ്മിച്ച് നൽകിയത് സംസ്ഥാന ജലവിഭവ വകുപ്പാണ്. 


കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ പി എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കൽ, വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബൈജു ജോൺ, സ്മിതാ അലക്സി, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാർഡ് മെംബർ സൗമ്യ സേവ്യർ, കുടിവെള്ള പദ്ധതി കമ്മറ്റി പ്രസിഡന്റ് ഐസക്ക് കൊച്ചുപറമ്പിൽ, കൺവീനർ എം ജി തമ്പി, വിവിധ കക്ഷി നേതാക്കൻമാരായ സണ്ണി പൊരുന്നക്കോട്ട്, എൻ സുരേന്ദ്രൻ അറയാനിക്കൽ, കെ എസ്സ് രാജു, പയസ്സ് അഗസ്റ്റ്യൻ, ടോം ജോസഫ് വളവനാട്ട് തുടങ്ങിയവർ സംസാരിച്ചു.






Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ