Hot Posts

6/recent/ticker-posts

ചൈല്‍ഡ് പോണോഗ്രഫി; സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ


representative image

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് നോട്ടീസയച്ച് ഇന്ത്യ. എക്‌സ്, യൂട്യൂബ്, ടെലഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നോട്ടീസ് അയച്ചത്. 


ഉടനടി നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ക്കുള്ള നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.


സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യേണ്ടിവരും.


അല്ലാത്തപക്ഷം ഐടി നിയമത്തിലെ സെക്ഷന്‍ 79 അനുസരിച്ച് നല്‍കിവരുന്ന നിയമ പരിരക്ഷ പിന്‍വലിക്കും. പിന്നാലെ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ക്ക് വിധേയരാവേണ്ടി വരും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


സമീപകാലത്തായി എക്‌സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വലിയ രീതിയില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ട്. മീഡിയാ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ലഭിക്കുന്ന പുറത്തുള്ള ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു