പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി സെമിനാർ നടത്തി. പാലാ റോട്ടറി ക്ലബ്ബുമായി ചേർന്നാണ് 'കൗമാര ആരോഗ്യം' എന്ന വിഷയത്തിൽ
സെമിനാർ നടത്തിയത്.
'കൗമാരപ്രായം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ദിവ്യ സാറ ക്ലാസ് നയിച്ചു. കൗമാരപ്രായത്തിൽ പെൺകുട്ടികൾ നേരിടുന്ന ശാരീരിക മാനസിക വ്യതിയാനങ്ങളെ കുറിച്ച് ശരിയായ ധാരണ അമ്മയിലും കുട്ടിയിലും ഉണ്ടാകേണ്ടതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലീന സെബാസ്റ്റ്യൻ, ബീനാമോൾ അഗസ്റ്റിൻ, റാണി മാനുവൽ, ദിവ്യ കെ എസ്, അനു തോമസ്, ജിസ്മി ജോണി, രഞ്ജു മരിയ ജേക്കബ്, ഗ്രേസ് ബ്ലെസ്സി ജോസ്, നീതു അന്ന ജോബ്, നയൻതാര ജോസഫ്, അന്ന ജിനു എന്നിവർ പ്രസംഗിച്ചു.