പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ "ജൽ - ജീവൻ മിഷൻ - ജല പ്രശ്‌നോത്തരി- 2023" ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. മലങ്കര-മീനച്ചിൽ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനത്തോടനുബന്ധിച്ചാണ് ക്വിസ് പ്രോഗ്രാം നടത്തിയത്. കേരള ജല അതോറിറ്റി നടപ്പിലാക്കുന്ന ജൽ - ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി പാലാ, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിൽപെടുന്ന 13 പഞ്ചായത്തുകൾക്കായി വിഭാവനം ചെയ്‌ത് നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയാണ്.
ക്വിസ് പ്രോഗ്രാമിന്റെ ആദ്യഘട്ട മത്സരത്തിൽ യു.പി വിഭാഗത്തിൽ നിന്നും 206 കുട്ടികളും ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് 400 കുട്ടികളും പങ്കെടുത്തു. ഇതിൽ നിന്നും യു. പി വിഭാഗത്തിൽ 17 ഉം, ഹൈ സ്കൂൾ വിഭാഗത്തിൽ 40 ഉം വിദ്യാർത്ഥികൾ അടുത്തഘട്ട മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരായി.
അർഹത നേടിയവർ വെള്ളിയാഴ്ച്ച നടക്കുന്ന അവസാനഘട്ട മത്സരത്തിൽ മാറ്റുരയ്ക്കും. അവരിൽനിന്നും വിജയികളായ യു.പി, ഹൈ സ്കൂൾ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ( 21/10/2023) ശനിയാഴ്ച നടക്കുന്ന പാലാ പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകൾക്കായി വിഭാവനം ചെയ്‌ത ജൽ - ജീവൻ മിഷൻ മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്‌ഘാടന വേളയിൽ മന്ത്രിമാരായ ശ്രീ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ , ജോസ് കെ മാണി എം.പി എന്നിവർ സമ്മാനദാനം നിർവഹിക്കും.