Hot Posts

6/recent/ticker-posts

വിദ്യാഭ്യാസ രംഗത്തെ മൂല്യചുതിക്കെതിരെ വിദ്യാർത്ഥികൾ പ്രതികരിക്കണം: ജോയി അബ്രാഹം




പാലാ: വിദ്യാഭ്യാസ രംഗത്തെ മൂല്യചുതിക്കെതിരെ പ്രതികരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ്സ് സെക്രട്ടറി ജനറൽ സെക്രട്ടറി അഡ്വ. ജോയി അബ്രാഹം എക്സ് എം.പി അഭിപ്രായപ്പെട്ടു. 


വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽ പോയി പഠനത്തോടപ്പം സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള ബാധ്യതയുണ്ടെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരളാ വിദ്യാർത്ഥി കോൺഗ്രസ്റ്റ് കോട്ടയം ജില്ലാ കമ്മറ്റി പാലായിൽ സംഘടിപ്പിച്ച 60-ാo ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



കേരളാ വിദ്യാർത്ഥി കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞ കടമ്പിൽ ജന്മദിന സന്ദേശം നൽകി. 



ജോർജ് പുളിക്കാട്, സന്തോഷ്‌ കാവുകട്ട്‌, പ്രസാദ് ഉരുളികുന്നം, തങ്കച്ചൻ മണ്ണുശേരി, ബാബു മുക്കാല, സിബി നെല്ലൻകുഴി, നിതിൻ സി വടക്കൻ, അമൽ ടോം കോലോത്തു, ഡിജു സെബാസ്റ്റ്യൻ,ജസ്റ്റിൻ പാറപ്പുറത്തു, KSC നേതാക്കൾ ആയ ടോം ആന്റണി, മെൽവിൻ പറമുണ്ട, അഭിഷേക് ബിജു, ടോം കണിയാരച്ചേരി, ജെറിൻ നരിക്കുഴി, സാമു ടി യൂ, റോഷൻ കൊച്ചുപറമ്പിൽ, നിബിൻ തന്നോലി, ആഗസ്ടിൻ വലിയപറമ്പിൽ, ആഷിൻ ഷിനു പാലത്തുങ്കൽ, ജോസു ഷാജി മഞ്ഞക്കടമ്പിൽ, വിഷ്ണു ശങ്കർ, റോണി തന്നിക്കൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ