Hot Posts

6/recent/ticker-posts

കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം


പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു. കെ ആർ നാരായണൻ്റെ നൂറ്റിമൂന്നാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദുരിതപൂർണ്ണമായ സാഹചര്യത്തിൽ പ്രതിസന്ധികളോട് പൊരുതി രാജ്യത്തിൻ്റെ പരമോന്നത പദവിയിൽ എത്തിയ കെ ആർ നാരായണൻ്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവർക്കു വഴികാട്ടിയാവാനും കെ ആർ നാരായണൻ്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി. 


ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കെ ആർ നാരായണന് ആദരവ് നൽകണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 


ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, അഡ്വ ആഷ്മി ജോസ്, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു