Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവക കൂട്ടായ്മ രാമപുരം കുഞ്ഞച്ചൻ കബറടത്തിങ്കലേക്ക് തീർത്ഥാടനം നടത്തി




കാവുംകണ്ടം: കാവും കണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീർത്ഥാടന യാത്ര നടത്തി. കുഞ്ഞച്ചന്റെ കബറിട ചാപ്പലിൽ നടന്ന ആഘോഷമായ പാട്ടു കുർബാന, നോവേന  പ്രാർത്ഥനയ്ക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി. 


സമൂഹത്തിലെ അധ:സ്ഥിതരുടെയും പരിത്യക്തരുടെയും സമുദ്ധാരകനാണ് കുഞ്ഞച്ചൻ. മനുഷ്യസ്നേഹിയായ കുഞ്ഞച്ചൻ സാധുജനങ്ങളുടെ മാലാഖയായിരുന്നു. കടനാട് ഇടവകയിൽ സേവനം ചെയ്ത കാലഘട്ടത്തിൽ കാവുംകണ്ടത്തും കുഞ്ഞച്ചൻ അജപാലന പ്രവർത്തനം നടത്തിയിരുന്നു എന്ന് ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി.



ആഘോഷമായ ജപമാല പ്രദക്ഷിണവും നടത്തി. കാവുംകണ്ടം ഇടവകയിൽ നിന്ന് കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് നടത്തിയ ആദ്യത്തെ തീർത്ഥാടനമായിരുന്നു. 



രാമപുരം ഫൊറോനാപള്ളി വികാരി റവ. ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ റവ.ഫാ.തോമസ് വെട്ടുകാട്ടിൽ, ഫാ. ജോസഫ് മണർക്കാട്ട്, ഫാ.ആന്റണി വാഴക്കാലായിൽ  തുടങ്ങിയവർ തീർത്ഥാടന യാത്രയെ സ്വീകരിച്ചു. 

കാവുംകണ്ടം ഇടവകയിൽ നിന്നും ധാരാളം പേർ തീർത്ഥാടന യാത്രയിൽ പങ്കെടുത്തു. സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ബിൻസി ഞള്ളായിൽ, ലിസി ജോസ് ആമിക്കാട്ട്, കൊച്ചുറാണി ഈരുരിക്കൽ, ബേബി തോട്ടാക്കുന്നേൽ, ഡേവീസ് കല്ലറയ്ക്കൽ, രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ