Hot Posts

6/recent/ticker-posts

സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു: അഡ്വ.ചാർളി പോൾ


അത്താണി: ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു. 


വിവിധ മദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.




ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.
മദ്യം പരമാവധി ലഭ്യമാക്കി മദ്യവിൽപ്പന കൂട്ടുക മദ്യപരുടെ എണ്ണം വർധിപ്പിക്കുക അതു വഴി പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. നാട് മുടിഞ്ഞാലും വ്യക്തികൾ നശിച്ചാലും ഖജനാവ് നിറയണം. മദ്യം ഏറ്റവും വലിയ സാമൂഹ്യ വിപത്താണെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയ സർക്കാർ ആ സാമൂഹ്യ വിപത്തിനെ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കണ്ടേത് അഡ്വ.ചാർളി പോൾ തുടർന്ന് പറഞ്ഞു.



പ്രോഗ്രാം കൺവീനർ ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെ.എ പൗലോസ്, എം.പി ജോസി, ഇ.പി വർഗ്ഗീസ്, ജോജോ മനക്കിൽ, സിസ്റ്റർ മേരി പൈലി, വിജയൻ പി.മുണ്ടിയാത്ത്, ചെറിയാൻ മുണ്ടാടൻ, കെ.വി ജോണി, സുഭാഷ് ജോർജ്, ജോണി പിടിയത്ത്, സിബി ആൻറണി, കെ.വി ഷാ, തോമസ് മറ്റപ്പിള്ളി, വർഗീസ് കോളരിക്കൽ, ജോർജ് തിരുതനത്തിൽ, ആഗ്സ്തി ജൂസ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു