വൈക്കം: കഴിഞ്ഞ ഏഴുവർഷമായി കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന പിണറായി സർക്കാരിന്റെ ദുർഭരണം അവസാനിപ്പിച്ചില്ലെങ്കിൽ കേരളം മറ്റൊരു പശ്ചിമബംഗാളായി മാറുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
യുഡിഎഫ് വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം വൈക്കം ബോട്ട് ജെട്ടി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് വൈക്കം ടൗൺ മണ്ഡലം കൺവീനർ സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ മോഹൻ ഡി.ബാബു, പി.ഡി ഉണ്ണീ, അഡ്വ.എ സനീഷ്കുമാർ, പി.എൻ ബാബു, ജയ് ജോൺ പേരയിൽ, ജോണി വളവത്ത്, എം അബു, എം.ടി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.