Hot Posts

6/recent/ticker-posts

കെ. ആർ നാരായണൻ സ്പെഷ്യൽറ്റി ആശുപത്രിയിൽ മോഡുലർ ഓപ്പറേഷൻ തിയറ്ററിന് ഭരണാനുമതി നൽകി


 കുറവിലങ്ങാട്: ഉഴവൂർ കെ.ആർ നാരായണൻ സ്പെഷ്യൽറ്റി ആശുപത്രിയിൽ മോഡുലർ ഓപ്പറേഷൻ തിയറ്റർ ആരംഭിക്കുന്നതിനും സ്പെഷ്യൽറ്റി വിഭാഗം ആരംഭിക്കുന്നതിനും എംഎൽഎ ഫണ്ടിൽ നിന്നു ഒരു കോടി രൂപ അനുവദിച്ച നടപടിക്കു ഭരണാനുമതി ലഭിച്ചതായി മോൻസ് ജോസഫ് എം എൽ എ അറിയിച്ചു. 

ഭരണാനുമതി നൽകി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഒരു കോടി അനുവദിച്ചത്. ജോലികൾ നടപ്പാക്കുന്നതിനുള്ള ഭരണാനുമതിയാണ് ഇപ്പോൾ കലക്ടർ വി. വിഘ്നേശ്വരി നൽകിയിരിക്കുന്നത്. 


ആശുപത്രിയിലെ സിവിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാക്കുന്നതിനു ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ടെന്നു മോൻസ് ജോസഫ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് അഡീഷനൽ ഫണ്ട് എന്ന നിലയിൽ 2 ലക്ഷം രൂപയും എം എൽ എ ഫണ്ടിൽ നിന്ന് ലഭ്യമാക്കും. വികസന പദ്ധതി വേഗത്തിൽ ടെൻഡർ ചെയ്തു നടപ്പാക്കാൻ നടപടി സ്വീകരിക്കും. മോഡുലർ ഓപ്പറേഷൻ തിയറ്റർ നിർമാണത്തിനു ഒപ്പം സ്പെഷ്യൽറ്റി ആശുപത്രിക്കു ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമാക്കും.


വൈദ്യുതീകരണ ജോലികൾക്കു വേണ്ടിയുള്ള ഫണ്ടും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 98 ലക്ഷം രൂപയുടെ എം എൽ എ ഫണ്ട്‌ വികസന പദ്ധതിയാണ് ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും അംഗീകരിച്ചിട്ടുള്ളത്.മന്ത്രി വീണാ ജോർജ് കോട്ടയത്തു  വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ആശുപത്രിയിൽ വിവിധ സ്പെഷ്യൽറ്റി വിഭാഗങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി എം എൽ എ അറിയിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു