കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജലം ജീവിതം ജലസംരക്ഷണ ബോധവൽക്കരണ പ്രോഗ്രാം പാലായിൽ നടത്തി. പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിലും സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലുമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്.
പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ ആരംഭിച്ച പ്രോഗ്രാം പാലാ മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് തടത്തിൽ സന്ദേശം നൽകി എൻ .എസ് .എസ് വോളണ്ടിയേഴ്സ് തെരുവ് നാടകം അവതരിപ്പിച്ചു.
സെ.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടി മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ ഉദ്ഘാടനം ചെയ്തു.. സെ. തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജലസംരക്ഷണ സന്ദേശം നൽകി.
ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളിൽ നിന്ന് 100 ജല സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. സ്കൂളുകളിൽ മെസ്സേജ് മിററുകളും സ്ഥാപിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ജെ.സോജൻ, ടോം . കെ . മാത്യു , ജെറിൻ ജോസ് , റിൻസി പീറ്റർ , നിധിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.