Hot Posts

6/recent/ticker-posts

യുഡിഎഫിനെ വഞ്ചിച്ചവർക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും: മോൻസ് ജോസഫ് എംഎൽഎ


കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രവർത്തകർ ചോര നീരാക്കി പണിയെടുത്ത് വിജയിപ്പിച്ച ശേഷം യുഡിഎഫിനെ വഞ്ചിച്ച് എൽഡിഎഫിനൊപ്പം പോയ ജോസ് കെ മാണിക്കും കൂട്ടർക്കും വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ പത്താം തീയതി പാലായിൽ നടക്കുന്ന കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിനേക്കുറിച്ച് ആലോചിക്കാനായി ചേർന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം, സംസ്ഥാന അഡ്വസർ തോമസ് കണ്ണന്തറ, ഉന്നതാതികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ്,


മാഞ്ഞൂർ മോഹൻകുമാർ, മാത്തുക്കുട്ടി പ്ലാത്താനം, ജോർജ് പുളിങ്കാട്, സി.ഡി വൽസപ്പൻ, തോമസ് ഉഴുന്നാലിൽ, പി.സി മാത്യു, മറിയാമ്മ ജോസഫ്, സാബു പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, ബിനു ചെങ്ങളം, ബേബി തുപ്പലഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.

ക്യാമ്പിന് മുന്നൊരുക്കത്തിനായി നിയോജകമണ്ഡലം നേതൃയോഗങ്ങളും തുടർന്ന് മണ്ഡലം യോഗങ്ങളും ബൂത്തുതല കമ്മിറ്റികളും രൂപികരിക്കാനും യോഗം തീരുമാനിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു