representative image
കെഎസ്ആർടിസി ശമ്പളവും പെൻഷനും വീണ്ടും മുടങ്ങിയതോടെ കെഎസ്ആർടിസിയെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
142 കോടി രൂപയാണ് രണ്ടു മാസത്തെ പെൻഷൻ കൊടുക്കാനും വേണ്ടത്. പണമില്ലെന്ന ധനവകുപ്പിന്റെ മറുപടി കെഎസ്ആർടിസി ജീവനക്കാരോടും പെൻഷൻകാരോടും ആവർത്തിക്കുകയാണു ഗതാഗതവകുപ്പ്.
ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) കെഎസ്ആർടിസി ഫിനാൻസ് ഓഫിസറെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ സിഎംഡിയുടെ ഓഫിസിൽ സമരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ.