Hot Posts

6/recent/ticker-posts

തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണം: എൽഡിഎഫ് തലപ്പലം മണ്ഡലം കമ്മിറ്റി




തലപ്പലം സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ ബാങ്ക് പ്രസിഡന്റ് സജി ജോസഫിനും ഭരണ സമതി അംഗങ്ങൾക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് തലപ്പലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ വകുപ്പിന്റെ സ്പെഷ്യൽ ഇൻസ്പെക്ഷൻ നടത്തിയ തലപ്പുലം സർവീസ് സഹകരണ ബാങ്കിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി അവർ പറഞ്ഞു. 


സഹകരണവകുപ്പ് നിയമം 65 പ്രകാരം വിശദമായ അന്വേഷണം ആരംഭിച്ചപ്പോൾ ഭരണ നേതൃത്വം അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു കോടതി അന്വേഷണം തുടരാൻ ഉത്തരവിട്ടു. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാറെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റും ഭരണ സമതി അംഗങ്ങളും തങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും പേരിൽ വൻതുക വായ്പ തിരിച്ചടവ് ശേഷി പരിഗണിക്കാതെ സ്വന്തമാക്കിയെന്നും എൽഡിഎഫ് തലപ്പലം മണ്ഡലം കമ്മിറ്റി ആരോപിച്ചു.



ബാങ്കിന്റെ ബൈലോ പ്രകാരം ഒരംഗത്തിന്റെ വായ്പ പരിധി 25 ലക്ഷം രൂപയാണ്. അതിന് വിരുദ്ധമായി പ്രസിഡന്റിന്റെ ഭാര്യക്കും ബിനാമികൾക്കും പ്രസിഡന്റിന് പൂർണ്ണ അവകാശം ഇല്ലാത്ത വസ്തുവിന്റെ ഈടിന്മേൽ 60 ലക്ഷം രൂപ വരെ വായ്പ തരപ്പെടുത്തി. ഈട് വസ്തുവിന് ഉയർന്ന വാല്യൂവേഷൻ സ്വയം നിർണ്ണയിച്ച് കോടികണക്കിന് രൂപ കൈപ്പറ്റി പ്രസിഡന്റിന്റെ ബിനാമികളായ ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകിയെന്നും അവർ പറഞ്ഞു.





'കോടികളുടെ വായ്പകൾ ഒന്നും തിരിച്ചടച്ചിട്ടില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ കാടുകൾ സഹകാരികളിൽനിന്നും മറിച്ച് വയ്ക്കുവാനാണ് സുപ്രീം കോടതിയിൽ വരെ പോയി വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവ് വാങ്ങിയത്'. 


വ്യാജരേഖ ചമച്ച് പ്രസിഡന്റ് തന്റെ ബിനാമിയുടെ പേരിൽ വായ്പ തട്ടിപ്പ് നടത്തിയതിന് വസ്തു ഉടമ കൊടുത്ത പരാതിയിൽ കോടതി നിർദേശപ്രകാരം പ്രസിഡന്റിന് എതിരെ എഫ്ഐആർ ഇട്ട് പോലീസ് അന്വേഷണം നടത്തി വരുകയാണ്. വ്യാജരേഖ ചമച്ച് തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ സഹകരണ സംഘം ആർബിട്രേഷൻ കോടതി മുമ്പാകെ എആർസി ഫയൽ ചെയ്തിരിക്കുകയാണ്.കോടതി നിർദേശപ്രകാരം അടിയന്തിരമായി സഹകരണ വകുപ്പ് ഭരണ സമതിക്കെതിരെ നടപടി സ്വീകരിക്കണം- എൽഡിഎഫ് തലപ്പലം മണ്ഡലം കമ്മിറ്റി. 


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു