Hot Posts

6/recent/ticker-posts

വിപുലമായ പരിപാടികളോടെ രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലി സമാപനം




രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 24ന് സമാപിയ്ക്കും. പരിപാടിയുടെ ഭാ​ഗമായി രാവിലെ നടക്കുന്ന വഞ്ചിപ്പാട്ട് മത്സരം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസീസ് ഉദ്ഘാടനം ചെയ്യും. വിജയകുമാർ പാലക്കുഴ ആമുഖ പ്രഭാഷണം നടത്തും.  


വൈകുന്നേരം 4ന് ആരംഭിയ്ക്കുന്ന സാംസ്കാരിക സമ്മേളനം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെഎസ് മാധവൻ അധ്യക്ഷത വഹിക്കും. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്  പ്രഭ കളരിയ്ക്കൽ, സെക്രട്ടറി അജയൻ ജി എന്നിവരും സംസാരിയ്ക്കും.


കഥാകൃത്തും നോവലിസ്റ്റുമായ ഷാജി മഞ്ജരി മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി ജില്ല കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിൽ, യുഎസ്എ നാസ എയ്റോസ്പേസ് റിട്ടയേഡ് എൻജിനീയർ വിൻസെന്റ് വള്ളോപ്പിള്ളിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ അം​ഗം കെഎസ് രാജു, നാരായണൻ കാരനാട്ട്, മുകേഷ് എം എന്നിവർ ആശംസകൾ അർപ്പിയ്ക്കും.  



വൈലോപ്പിള്ളി കുടുംബം സ്പോൺസർ ചെയ്തിരിയ്ക്കുന്ന അണിയം 2023 വഞ്ചിപ്പാട്ട്  മേളയിൽ നെടുമുടി നടുഭാ​ഗം, കൈനരി കലാക്ഷേത്ര, ആറൻമുള വിനീത് എന്നീ വഞ്ചിപ്പാട്ട് സംഘങ്ങൾ വഞ്ചിപ്പാട്ടുകൾ അവതരിപ്പിയ്ക്കും.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ