representative image
ചങ്ങനാശ്ശേരി തൃക്കൊടിത്താനം കുന്നുംപുറത്ത് പഞ്ചായത്ത് ഓഫീസിന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജ് (38)മരിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം.തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും (38) കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
ഇവരെ ഗുരുതര പരുക്കുകളോടെ ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനോഷിൻ്റെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചങ്ങനാശേരിയിൽ നിന്നും തൃക്കൊടിത്താനം വഴി തെങ്ങണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിലൂടെ ചങ്ങനാശേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുന്നുംപുറം ഭാഗത്ത് നിന്നുള്ള കുത്തിറക്കമായതിനാൽ ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.ചങ്ങനാശ്ശേരി ഫയർഫോഴ്സ് സ്ഥലത്തെത്തി.ഫയർഫോഴ്സ് നാട്ടുകാരും പൊലീസും ചേർന്ന് കാർ ഗ്യാസ് കട്ടർ ഉപയോഗിച്ച് വെട്ടി പൊള്ളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
തൃക്കൊടിത്താനം പൊലീസ് മേൽ നടപടി സ്വീകരിച്ചു. ചങ്ങനാശേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാർ വടം ഉപയോഗിച്ച് കെട്ടി വലിച്ചാണ് അപകടസ്ഥലത്ത് നിന്ന് മാറ്റിയത്, മരിച്ച ജിനോഷ് നഗരസഭ സ്റ്റേഡിയത്തിന് സമീപം ബാറ്ററിക്കട നടത്തുകയായിരുന്നു.