എലിക്കുളം: മഞ്ചക്കുഴി - തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജംഗ്ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് മലിനമായ പരിസര പ്രദേശങ്ങളിലുള്ള കിണറുകൾ അടിയന്തിരമായി ശുദ്ധീകരിയ്ക്കുവാനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും എം.എൽ.എ ആ വശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആർ.ഡി.ഒ ഉൾപ്പെടെയുള്ള വരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോട്ടിലേക്ക് മറിഞ്ഞ ലോറിയിൽ അമോണിയ വൻ തോതിൽ തോട്ടിലേക്ക് ഒഴുകിയിട്ടുണ്ട്. ഇത് മീനച്ചിലാറ്റിലേക്കാണ് എത്തിച്ചേരുന്നത്. തോട്ടിൽ കുളിക്കുവാനോ മറ്റാവശ്യങ്ങൾക്കോതോട്ടിലെ വെള്ളം ഉപയോഗിക്കരുത്- എം എൽ എ പറഞ്ഞു. എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് തങ്കച്ചൻ മുളംകുന്നം എന്നിവരും എം എൽ എയൊടൊപ്പമുണ്ടായിരുന്നു