representative image
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു.
ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.
മരിച്ച രോഗികളില്‍ മിക്കവരും പാമ്പ് കടിക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു.70-80 കിലോമീറ്റര്‍ പരിധിയില്‍ ഈ ഒരു ആശുപത്രി മാത്രമേയുള്ളു.
ദൂരെയുള്ള രോഗികള്‍ പോലും ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും
മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.