പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 4,000 കവിഞ്ഞു. രണ്ടായിരത്തോളം വീടുകൾ പൂർണ്ണമായി നശിച്ചു.
അഫ്ഗാനിസ്ഥാൻ നാഷനൽ ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകളാണു ഭൂചലനത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലും സമീപ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടത്. ദുരന്തബാധിത പ്രദേശങ്ങളിൽ ആയിരത്തോളം രക്ഷാപ്രവർത്തകരാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചൈന ഞായറാഴ്ച 200,000 യുഎസ് ഡോളർ അഫ്ഗാൻ റെഡ് ക്രെസന്റിന് കൈമാറിയിരുന്നു.