ഡൽഹി: സ്കൂൾ സാമൂഹിക പാഠം പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനും എൻ.സി.ഇ.ആർ.ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി ശുപാർശ ചെയ്തു.
ഭരണഘടനയിലും ഇന്ത്യ അഥവാ ഭാരത് എന്നാണ് പറയുന്നതെന്നും ഐസക് ചൂണ്ടിക്കാട്ടി. ഭാരത രാജാക്കന്മാരുടെ വിജയം ക്ലാസിക്കൽ ഹിസ്റ്ററി ഹൈന്ദവ രാജാക്കൻമാരുടെ വിജയങ്ങൾ ഉയർത്തിക്കാട്ടാനാണ് പുരാതന ചരിത്രം എന്നത് ‘ക്ലാസിക്കൽ ഹിസ്റ്ററി” എന്നു മാറ്റുന്നത്.
നിലവിൽ ഹൈന്ദവ രാജാക്കൻമാരുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളിൽ. സുൽത്താന്മാർക്കെതിരെ നേടിയ വിജയങ്ങൾ പഠിപ്പിക്കുന്നില്ലെന്നും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ (ഐ.സി.എച്ച്.ആർ ) അംഗം കൂടിയായ ഐസക് പറഞ്ഞു.
മാർത്തണ്ഡവർമ്മയടക്കം രാജാക്കൻമാരുടെ ജീവിതം പാഠപുസ്തകങ്ങൾ വിസ്മരിച്ചു. ബ്രിട്ടീഷുകാർ ആവിഷ്‌കരിച്ച പഠന സമ്പ്രദായമാണ് നിലവിലുള്ളത്. അവർ ഇന്ത്യൻ ചരിത്രത്തെ പുരാതന, മധ്യ, ആധുനിക കാലങ്ങളായി വിഭജിച്ചു.
പുരാതനം എന്ന ഭാഗത്തിൽ ഇന്ത്യയിൽ ശാസ്ത്ര അറിവും പുരോഗതിയും ഇല്ലാത്ത ഇരുണ്ട യുഗമായാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ക്ലാസിക്കൽ കാലഘട്ടം എന്ന് മാറ്റി സിലബസ് പരിഷ്‌കരിക്കുന്നത്.