Hot Posts

6/recent/ticker-posts

ഈ വർഷത്തെ പത്മരാജൻ അവാർഡ് വിതരണ ചടങ്ങ് ഇന്ന്, ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസ് പുരസ്കാരവും



ഈ വർഷത്തെ പത്മരാജൻ അവാർഡ് വിതരണ ചടങ്ങ് ഇന്ന് (ഒക്ടോബർ 27) തിരുവനന്തപുരത്ത് നടക്കും.തൈക്കാട് ഭാരത് ഭവനിലാണ് ഈ വർഷത്തെ പത്മരാജൻ അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 


മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിയ്ക്ക് നല്കുന്ന 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും നൽകും.


ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം 'എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ' അവാർഡും നൽകും.



പ്രഥമ 'എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ' പുരസ്‌കാരത്തിന് കെ.എൻ. പ്രശാന്തിന്‍റെ ആദ്യ നോവലായ 'പൊനം' ആണ് അർഹമായിരിക്കുന്നത്. 

മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ. 

സാറാ ജോസഫിന്‍റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ വർഷത്തെ പത്മരാജൻ പുരസ്കാരം നേടിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്‍റെ പ്രദർശനവും പ്രദീപ് പനങ്ങാട് എഡിറ്റ് ചെയ്ത 'ഓർമകളിൽ പത്മരാജൻ' എന്ന പത്മരാജൻ ഓർമ്മപുസ്തകത്തിന്‍റെ പ്രകാശനവും ചടങ്ങിൽ നടക്കും. 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു